Trending

താമരശ്ശേരി കോരങ്ങാട് സബ്ജയിൽ കൊണ്ടുവരാനുള്ള നടപടിക്കെതിരെ പൗര സമിതി രൂപീകരിച്ചു

താമരശ്ശേരി:താമരശ്ശേരി പഞ്ചായത്ത് പുറംപോക്കിൽ താമസിക്കുന്നവരുടെ പുന:രധിവാസത്തിനായി പഞ്ചായത്ത് സ്ഥലത്ത് സബ്ജയിൽ കൊണ്ടുവരാനുള്ള അധികൃതരുടെ നടപടിക്കെതിരെ പരിസരവാസികൾ പൗര സമിതി രൂപീകരിച്ചു.


താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള കോരങ്ങാട് അങ്ങാടിയിൽനിന്ന് ഏതാനും കിലോമീറ്റർ മാറി എഴുപത്തഞ്ച് സെൻറ് സ്ഥലം സബ്ജയിൽ നിർമ്മാണത്തിനു വേണ്ടി  ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകുകയായിരുന്നു.

താമരശ്ശേരിയിൽ നിലവിലുള്ള മുൻസിഫ് കോടതി. ഒന്ന്. രണ്ട് മജിസ്ട്രേറ്റ് കോടതികൾ,ഗ്രാമ ന്യായാലയം ഇവിടങ്ങളിൽ നിന്ന് ശിക്ഷിക്കുന്ന കുറ്റവാളികളെ പാർപ്പിക്കുക എന്ന  ഉദ്ദേശത്തോടെയാണ് ഇവിടെ സബ്ജയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

വലിയ പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശമായ ഇവിടെ രൂക്ഷമായ കുടിവെള്ള ക്ഷാമം എല്ലാ സീസണിലും അനുഭവിക്കുന്ന സ്ഥലത്ത് ഒരേ സമയം നൂറോളം പ്രതികളെ പാർപ്പിക്കാൻ ഒരുങ്ങുന്ന ജയിൽ നിർമ്മാണം നിലവിലുള്ള കുടുംബങ്ങൾക്ക് കുടിവെള്ളവും മാലിന്യ പ്രശ്നങ്ങളും ഉയർന്നു വരാൻ സാധ്യതയുണ്ടെന്ന് പരിസരവാസികൾക്ക് ആശങ്കയുണ്ട്.

ഇതിനു മുമ്പേ സ്ഥലം സന്ദർശിച്ച സംസ്ഥാന ജയിൽ എഡിജിപി  അലക്സാണ്ടർ ജേക്കബ് ജയിൽ നിർമ്മിക്കാൻ ഒരുങ്ങുന്ന സ്ഥലം ജയിൽ നിർമ്മാണത്തിന് അനുയോജ്യമല്ല എന്ന് വാക്കാൽ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ചെറിയ വാഹനങ്ങൾ മാത്രം യാത്രചെയ്യുന്ന റോഡിലൂടെ സർക്കാർ സംവിധാനത്തിലുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഗതാഗത തടസ്സം ഉൾപ്പെടെ അനുഭവപ്പെടുമെന്ന് നാട്ടുകാർ ആരോപിച്ചു.റോഡിനോട് ചേർന്ന് വീടുകൾ ഉള്ളതിനാലും ഇരു സൈഡിൽ വലിയ മതിലുകൾ ഉള്ളതിനാൽ റോഡ് വികസനം അസാധ്യമാണ്

ജയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ പുനർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതുതായി രൂപീകരിച്ച പൗരസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി,സർക്കാർ വകുപ്പ് ജനപ്രതിനിധികൾ ഉൾപ്പെടെ നിവേദനം നൽകാൻ തീരുമാനിച്ചു.
Previous Post Next Post
3/TECH/col-right