Trending

പു:കു:ക വിജയകരമായി സമാപിച്ചു

എളേറ്റിൽ ജി എം യു പി സ്കൂളിൽ നടന്ന പുസ്തക കുറിക്കല്യാണം വിജയകരമായി സമാപിച്ചു. രണ്ടു ദിവസങ്ങളിലും പുസ്തകങ്ങളുടെ ഒഴുക്കായിരുന്നു സ്കൂൾ ലൈബ്രറിയിലേക്ക്‌... വായനക്ക്‌ മരണമില്ല എന്നു തെളിയിച്ചു കൊണ്ട്‌ കുട്ടികളും യുവാക്കളും സ്ത്രീകളും മുതിർന്നവരും മൽസരിക്കുകയായിരുന്നു സ്കൂളിനു പുസ്തകങ്ങൾ സംഭാവന ചെയ്യാൻ....



നന്ദിയുണ്ട്‌ എളേറ്റിൽ നിവാസികളോട്‌.. ചെറിയ ഒരു ആശയം ഏറ്റെടുത്തതിനു....കൂടെ നിന്നതിനു... കട്ട സപ്പോർട്ടിനു....

നന്ദി
 

ഈ ഐഡിയ വീണ്ടും സജീവമാക്കിയ പ്രിയ ഹെഡ്‌ മാസ്റ്റർ ഷുക്കൂർ മാസറ്റർക്ക്‌

കൂടെ നിന്ന ജി എം യു പി സ്കൂൾ അധ്യാപകർക്ക്‌

മുന്നിൽ നിന്ന് നയിച്ച മെയ്‌ഫ്ലവർ ടീമിന്റെ ലീഡേർസ്‌ സിദ്ധീഖ്‌ മാസ്റ്റർ, എം എ റഊഫ്‌ മാസ്റ്റർ, എം പി ഗഫൂർ മാസറ്റർ എന്നിവർക്ക്‌

20000 രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്ത പൂളപ്പൊയിൽ ഫാമിലിക്ക്‌

തുടങ്ങുന്ന ദിവസം രാവിലെ 8.30 നു തന്നെ ടീമായെത്തി ബുക്കുകൾ ഹെഡ്മാസ്റ്റർക്ക്‌ കൈമാറിയ ഫ്രണ്ട്സ്‌ കാഞ്ഞിരമുക്കിനു

രണ്ടു ദിവസവും കൗണ്ടറിൽ സേവനം നടത്തിയ നിസാർക്കാക്ക്‌

ഒരുമിച്ചെത്തി പുസ്തകങ്ങൾ സംഭാവന ചെയ്ത എസ്കോ എളേറ്റിൽ, എളേറ്റിൽ ഹോസ്പിറ്റൽ സ്റ്റാഫ്‌, നല്ലവരായ വ്യാപാരികൾ,പൂർവ്വ വിദ്യാർത്ഥികൾ,മറ്റു സംഘടനകൾ , കൂട്ടയ്മകൾ എന്നിവർക്ക്‌

250 ലധികം വിലപ്പെട്ട പുസ്തകങ്ങൾ സ്കൂളിനു സംഭാവന ചെയ്ത എം ജെ സ്റ്റാഫ്‌ റസീന കെ പി ക്ക്‌

സാന്നിധ്യം അറിയിച്ച പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ സി ഉസ്സയിൻ മാസ്റ്റർക്ക്‌, വാർഡ്‌ മെമ്പർമ്മാർക്ക്‌, പിടിഎ ഭാരവാഹികൾക്ക്‌...

മീഡിയ പാർട്ട്‌ണർ എന്ന നിലയിൽ വിവരങ്ങൾ കൃത്യ സമയത്ത്‌ ആളുകളിലെത്തിക്കാൻ സഹായിച്ച എളേറ്റിൽ ഓൺലൈൻ അഷ്ഹർ എളേറ്റിൽ, റഊഫ്‌ കെ.പി. എന്നിവർക്ക്‌...

പേരു വിട്ടു പോയ എല്ലാവർക്കും,
പുസ്തകങ്ങൾ സമ്മാനിച്ച എല്ലാവർക്കും....

വാക്കുകൾക്കതീതമായ ഹൃദയം നിറഞ്ഞ നന്ദി...

✍ഷാഹിദ്‌ എളേറ്റിൽ










 ........
ഫോട്ടോസ് :





































Previous Post Next Post
3/TECH/col-right