Trending

സൗദിയില്‍ നിര്യാതനായ പന്നൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ (09-03-2020) നാട്ടിലെത്തിക്കും

കിഴക്കോത്ത്: സൗദി അറേബ്യയിലെ കോണ്‍ഫുദയില്‍ നിര്യാതനായ പന്നൂര്‍ സ്വദേശിയുടെ മയ്യിത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കും. പന്നൂര്‍ ഒതയോത്ത് മുഹമ്മദ്(48) ആണ് കഴിഞ്ഞ മാസം 20 ന് രാത്രി താമസ സ്ഥലത്ത് നിര്യാതനായത്. 


ചെറിയ നെഞ്ച് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയ മുഹമ്മദ് രാത്രി താമസ സ്ഥലത്തെത്തി കിടന്നുറങ്ങുകയായിരുന്നു. രാവിലെ എഴുനേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആശുപത്രിയിലേക്ക് മാറ്റിയ മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് നാട്ടിലെത്തിക്കുന്നത്.തിങ്കളാഴ്ച (09-03-2020) രാവിലെ 7 മണിയോടെ മയ്യിത്ത് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കും.മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന് പന്നൂര്‍ ജുമുഅ മസ്ജിദില്‍. 

ഭാര്യ: സാജിദ. മക്കള്‍: നിയാസ്, നിഹാദ്, നാജിയ നസ്റിന്‍. മരുമകന്‍: മുഹമ്മദ് ഫവാസ് പുല്ലാളൂര്‍.
Previous Post Next Post
3/TECH/col-right