Latest

6/recent/ticker-posts

Header Ads Widget

കൊവിഡ് 19:സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ  കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ  മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 


ലോകത്ത് പല രാജ്യങ്ങളിലും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്‌ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കും.  


കൊവിഡ് 19 രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണം. 


ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ അഞ്ചു പേർക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയി ച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്ന ശേഷമാണ് മന്ത്രി വാർത്താസമ്മേളനം നടത്തിയത്.

ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരിൽ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്. രണ്ടുപേർ അവരുടെ ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരിപ്പോൾ. ഇന്ന് പുലർച്ചയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോ ളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. 


കൊറോണ ബാധിതര്‍ സഞ്ചരിച്ചത് രണ്ട് വിമാനത്തില്‍, സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം
തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തല ത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇറ്റലി യിൽ നിന്നും വന്നവരാണ്. ഇവർ സഞ്ചരിച്ച വിമാനത്തിൽ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടൻ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങൾ
ഫെബ്രുവരി 29നാണ് ഇവർ വെന്നീസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തർ എയർവേയ്സിന്റെ QR 126 വെനീസ്-ദോഹഫ്ളൈറ്റിൽ രാത്രി 11.20 നാണ് ഇവർ ദോഹയിലെത്തിയത്.

ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നു. ശേഷം ഖത്തർ എയർവേയ്സിന്റെQR 514 ദോഹ-കൊച്ചിഫ്ളൈറ്റിൽ രാവിലെ 8.20 ന് കൊച്ചിയിലെത്തി. 


കൊവിഡ് 19;നെടുമ്പാശ്ശേരി വിമാനത്താവളം അണുവിമുക്തമാക്കും

ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. മലേഷ്യ, തായ്‍ലൻഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ മറ്റ് യാത്രക്കാരുമായി ഇടപഴകാൻ അനുവദിക്കില്ല. 

ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടര്‍, എയറോബ്രിഡ്‍ജ്, ആരോഗ്യ പരിശോധന കൗണ്ടറുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഇവിടെ നിന്നുള്ള വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ മടങ്ങിയ ശേഷം വിമാനത്താവളം അണുവിമുക്തമാക്കും.

അതേസമയം കളക്ടർ എസ് സുഹാസിന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച ഖത്തർ എയർവേയ്സ് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങൾ യോഗം ശേഖരിച്ചു. ഇത് അതാത്  ജില്ലകളിലെ ഡിഎംഒമാര്‍ക്ക് നൽകും. 

പത്തനംതിട്ട സ്വദേശികൾ എത്തിയ ഫെബ്രുവരി 29 ന് രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയമാകണമെന്നു കളക്ടർ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.

Post a Comment

0 Comments