കത്തറമ്മൽ: കരൂഞ്ഞി മലയിൽ വീണ്ടും തീപിടുത്തം ഉണ്ടായത് നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് അണച്ചു.ഫയർഫോഴ്സ് വാഹനം സംഭവസ്ഥലത്ത് എത്തിക്കാനാവാത്തതിനാൽ കൂടുതൽ സ്ഥലത്തേക്ക് തീ ആളിപ്പടർന്നിരുന്നു.നിരവധി നാട്ടുകാർ തീ അണക്കാനുള്ള ശ്രമത്തിൽ പങ്കാളികളായി.വെള്ളം എത്തിക്കാൻ കഴിയാത്തതിനാൽ ചുറ്റുപാടും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ടായിരുന്നു.


മുമ്പും പല തവണ കരൂഞ്ഞി മലയിൽ തീ പടർന്നിരുന്നു.എന്നാൽ ഇത്തവണ നിയന്ത്രണാധീതമായി ആളിപടർന്നെങ്കിലും കഠിന ശ്രമത്തിൽ തീ അണക്കുകയായിരുന്നു.