Trending

സൗദിയിലേക്കുള്ള യാത്രക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

റിയാദ്: കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ സൗദി അറേബ്യ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് 19 ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ സൗദി അറേബ്യയിൽ പ്രവേശിക്കാൻ കഴിയൂ.
 

സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് യാത്രയുടെ ഇരുപത്തി നാല് മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂ. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ബോർഡിങ്ങ് പാസുകൾ നൽകാവൂ എന്ന് കൊറോണ ബാധിത രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്ക് നിർദേശം നൽകി.

പുതിയ തീരുമാനം പതിനായിരക്കണക്കിനു മലയാളികളെ ബാധിക്കും. നാട്ടിൽ അവധിക്ക് പോയവരുടെ സൗദിയിലേക്കുള്ള മടക്കം അനിശ്ചിതമായി വൈകാൻ പുതിയ നടപടി കാരണമാകും.
വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് റോഡ് മാർഗം പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. 


യു എ ഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇനി മുതൽ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. എയർ പോർട്ടുകൾ വഴി മാത്രമേ വിദേശത്ത് നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കൂ എന്ന് സൗദി ഭരണ കൂടം അറിയിച്ചു.


ഇന്ത്യക്കാർക്ക്‌ സൗദിയിലേക്ക്‌ പോകുന്നതിന് ആരോഗ്യ സർട്ടിഫിക്കറ്റ്‌ നിർബന്ധമോ? സംശയങ്ങൾ ബാക്കി

കരിപ്പൂർ : കൊറോണ-കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലേക്ക് പുതിയ വിസയിലും നിയമാനുസൃത വിസയിലും പോകുന്നവർക്ക് കൊറോണ ടെസ്റ്റ്‌ നടത്തിയ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായി വന്ന റിപ്പോർട്ടിൽ ഇനിയും സംശയങ്ങൾ ബാക്കി.
ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ചില മാധ്യങ്ങൾ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിക്കൊണ്ടുള്ള വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


സൗദിയിലെ പ്രമുഖ അറബ് ദിനപത്രത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ആദ്യം വന്നത്.
കേരളത്തിലെ ചില ട്രാവൽ ഏജന്റുമാരുമായി ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാനായി ബന്ധപ്പെട്ടിരുന്നു.


സൗദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലർ പ്രകാരം ഇന്ത്യക്കാർക്ക് നിലവിൽ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് മനസ്സിലാക്കുന്നത് എന്നാണ് ട്രാവൽസ് ഏജന്റുമാർ പറയുന്നത്.മാർച്ച് 7 ശനിയാഴ്ച ഇഷ്യു ചെയ്ത സൗദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലറിൽ പറയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.


ഒന്നാമതായി, ഈജിപ്തിലെ ഏത് വിമാനത്താവളങ്ങളിൽ നിന്നും സൗദിയിൽ വരുന്നവർ ബോഡിംഗിന് 24 മണിക്കൂർ മുമ്പ് ഇഷ്യു ചെയ്ത കൊറോണയില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് കൈയിൽ കരുതിയിട്ടുണ്ടെന്ന് വിമാനകമ്പനിക്കാർ ഉറപ്പിക്കണം എന്ന നിർദ്ദേശമാണ്. ഇതിൽ ഇന്ത്യക്കാരെയോ മറ്റോ പരാമർശിക്കുന്നില്ല.


രണ്ടാമത്തെ നിർദ്ദേശം, യു എ ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സൗദിയിലെ 3 അന്താരാഷ്ട്ര എയര്പോർട്ടുകൾ (ജിദ്ദ, റിയാദ്, ദമാം ) വഴി മാത്രമേ പ്രവേശിക്കാവു എന്നതാണ് . 


ചുരുക്കത്തിൽ സൗദിയിലേക്ക് കൊറോണയില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇന്ത്യക്കാർക്കോ ഈജിപ്ത് അല്ലാത്ത മറ്റു രാജ്യക്കാർക്കോ ആവശ്യമുണ്ടെന്ന് സർക്കുലറിൽ പരാമർശിക്കുന്നില്ല എന്നതാണ് വസ്തുത . ഏതായാലും വരും സമയങ്ങളിൽ വ്യക്തമായ റിപോർട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Previous Post Next Post
3/TECH/col-right