താമരശ്ശേരി: GAIL പൈപ്പ് ലൈൻ പ്രവൃത്തികൾക്കായി തൊഴിലാളികളെയും ഉദ്യോഗസ്ഥരേയും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കർണാടക റജിസ്ട്രേഷനുള്ള വ്യാജ ടാക്സി വാഹനങ്ങളാണ് പിടികൂടിയത്. താമരശ്ശേരി തച്ചംപൊയിലിൽ തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപം വെച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റാണ് വാഹനങ്ങൾ പിടികൂടിയത്.

ഇരുപതോളം വാഹനങ്ങളാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്. പരിശോധന സമയത്ത് ആറു വാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്, ഇതിൽ മൂന്നു വാഹനങ്ങളുടെ രേഖകളിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തു.MVI ഷബീർ മുഹമ്മദ്, AMVIമാരായ A.K മുസ്തഫ, സനിൽകുമാർ, രജനീഷ്, ഡ്രൈവർ മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
ടൂറിസ്റ്റ് ടാക്സി ഉടമകളുടെ സംഘടനാ ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.