Trending

ഭാഷാ വിസ്മയം തീർത്ത് അൽബഹ്ജ അറബിക് ഫെസ്റ്റിവൽ

നരിക്കുനി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച അൽബഹ്ജ അറബിക് ഫെസ്റ്റിവൽ ഭാഷാ വിസ്മയം തീർത്തു.അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് ഒരുക്കിയ ദ്വൈമാസ ക്യാമ്പയിന്റെ സമാപന ചടങ്ങു കൂടിയായിരുന്നു ഈ വേറിട്ട ഭാഷാ ഫെസ്റ്റിവൽ.


ഭാഷയുടെ വളർച്ചയും വികാസവും സാധ്യതകളും തുറന്നുകാണിക്കുന്ന അറബിക് എക്സ്പോ,വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  പ്രതിഭകൾ മാറ്റുരച്ച ഇന്റർ സ്കൂൾ അറബിക് ഫെസ്റ്റിവൽ,കൗതുകവും രസകരവും പഠനാർഹവുമായ പുസ്തകങ്ങളുടെ ശേഖരമുള്ള ബുക് ഫെയർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.
      

ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന എൻ.പി അബ്ദുൽ ഹബീബ് മാസ്റ്റർ,സുലൈഖ ടീച്ചർ എന്നിവർക്കുള്ള സ്നേഹോപഹാരം ഡെപ്യൂട്ടി കളക്ടർ നൽകി.അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മടവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ സമ്മാനിച്ചു.

കോഴിക്കോട് ജില്ലാ കെ.എ.ടി.എഫ് ഐ.ടി വിങ്ങ് അംഗം സഹീൻ അരീച്ചോലക്കുള്ള ഉപഹാരം യു.ശറഫുദ്ധീൻ മാസ്റ്റർ നൽകി.പി.ടി.എ. പ്രസിഡന്റ് എ.പി യൂസുഫലി അധ്യക്ഷത വഹിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.അലിയ്യ്‌ മാസ്റ്റർ,മാനേജ്മെന്റ് ജനറൽ സെക്രട്ടറി യു.ശറഫുദ്ധീൻ മാസ്റ്റർ,സെക്രട്ടറി നാസർ മാസ്റ്റർ,വിദ്യാഭ്യാസ സമിതി കൺവീനർ കെ.എം മുഹമ്മദ് മാസ്റ്റർ,എം.പി.ടി.എ പ്രസിഡന്റ് സീനത്ത് അരങ്കിൽ,സീനിയർ അസിസ്റ്റന്റ് സി.എം ജമീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി പി.വിപിൻ,സീനിയർ അറബിക് അസിസ്റ്റന്റ് എൻ.പി അബ്ദുൽ ഹബീബ്,കെ.എ.ടി.എഫ് കോഴിക്കോട് റവന്യൂ ജില്ലാ കൗൺസിലർ ഷാജഹാൻ അലി അഹമ്മദ്,തുടങ്ങിയവർ ആശംസകളർപ്പിച്ചു.

പ്രധാനാധ്യാപകൻ ചോലക്കര മുഹമ്മദ് മാസ്റ്റർ സ്വാഗതവും അലിഫ് അറബിക് ക്ലബ്ബ് കൺവീനർ എൻ.പി ജയഫർ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right