Trending

ഗ്രാമ വെളിച്ചം പകർന്ന് മടവൂർ എ യു പി സ്കൂൾ

മടവൂർ :മടവൂർ എ യു പി സ്കൂളിലെ ഒരോ വിദ്യാർത്ഥിയുടെയും വീട്ടിൽ 'ഹോം ലൈബ്രറി' സ്ഥാപിച്ച് ശ്രദ്ധേയമാകുകയാണ്. ഗ്രാമം മുഴുവൻ വായന സംസ്കാരത്തിലേക്ക് ഉയർത്തി കൊണ്ട് വരുന്ന മഹാ വിപ്ലവത്തിന് മടവൂർ എ യു പി സ്കൂൾ തുടക്കം കുറിച്ചു.കച്ചേരിമുക്കിൽ മൂനമണ്ണിൽ ശമീറിൻ്റെ വീട്ടിൽ ഒരുക്കിയ 'ഹോം ലൈബ്രറി ' കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ സി ഹുസൈൻ  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 


സ്കൂൾ വിദ്യാർത്ഥിയായ  ഫാത്തിമ ഷെറിൻ      തയ്യാറാക്കിയ വിപുലമായ പുസ്തക ശേഖരം നാടിന് മാതൃകയായിരിക്കുയാണ്. സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു .പി ടി എ  പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ,  ജില്ലാ പഞ്ചായത്ത്  മെമ്പർ വി ഷക്കീല , ഗീത, ഖദീജ, കെ ടി ശമീർ എന്നിവർ സംസാരിച്ചു.


അടുത്ത ദിവസങ്ങളിൽ ഹോം  ലൈബ്രറികൾ സ്ഥാപിക്കുന്നതിന്റെ ത്രീവ ശ്രമത്തിലാണ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും.
Previous Post Next Post
3/TECH/col-right