Latest

6/recent/ticker-posts

Header Ads Widget

ഉംറ നിരോധനം; വിസ ചാർജുകൾ തിരിച്ചു നൽകുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: കോവിഡ് 19 വൈറസ് വ്യാപിക്കുന്നതിനിടെ പ്രതിരോധ നടപടികളുടെ ഭാഗമായി സഊദി വിദേശ കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ ഉംറ യാത്രികരുടെ സഊദി പ്രവേശന നിരോധനം പ്രാബല്യത്തിൽ വന്നതോടെ ഉംറക്കൊരുങ്ങിയ തീർത്ഥാടകർക്ക് ആശ്വാസ നടപടികളുമായി സഊദി ഭരണ കൂടം. 


ഇതിനകം വിസ സ്റ്റാമ്പ് ചെയ്തവർക്ക് തുക തിരിച്ചു നൽകുന്നതിനുള്ള നടപടികളാണ് സഊദി ഹജ് ഉംറ മന്ത്രാലയം ആരംഭിച്ചത്. ഇക്കാര്യം വ്യക്തമാക്കി സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവനയിറക്കി. ഇതിനായി പ്രത്യേക ഇ സംവിധാനം തയ്യാറാക്കിയതായുംസഊദി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
    
ഉംറ വിസക്കാരുടെ സഊദി പ്രവേശന നിരോധനം പ്രാബല്യത്തിൽ തന്നെയുണ്ടെന്നും ഉംറ വിസ ഫീസ്, സർവ്വീസ് ഫീസ് എന്നിവ തിരിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇക്കാര്യങ്ങൾക്കായി പ്രത്യേക ഇ സംവിധാനം ആരംഭിച്ചെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഫീസ് തിരിച്ചു ലഭിക്കുന്നതിന് അതാത് രാജ്യങ്ങളിലെ ഉംറ ഏജൻസികളുമായി ബന്ധപ്പെടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ നേരിടുന്നവർക്കും കൂടുതൽ വിവരങ്ങൾക്കും സഊദി ഹജ്ജ് മന്ത്രാലയ കസ്റ്റമർ കേന്ദ്രവുമായി 00966 920002814 എന്ന നമ്പറിലോ mohcc@hajj.gov.sa എന്ന മെയിൽ ഐഡിയിൽ  ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് 19: മരണം 2980 ആയി, കൊറിയ യിലും ഇറ്റലിയിലും ഇറാനിലും മരണസംഖ്യ വര്‍ധിക്കുന്നു

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരത്തിലേക്ക്. അമേരിക്ക, ആസ്ത്രേലിയ, തായ്‍ലന്‍റ് എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക ശക്തമായിരിക്കെ ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു.

കോവിഡ് 19 ബാധിച്ച് ഇതുവരെ 2980 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട രോഗം 57 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 86,529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 41,956 പേര്‍ രോഗമുക്തരായി. ചൈനയില്‍ സ്ഥിതിഗതികള്‍‌ സാവധാനം പൂര്‍വസ്ഥിതിയി ലേക്ക് എത്തുകയാണ്.

അതേസമയം ദക്ഷിണ കൊറിയയില്‍ രോഗബാധിതരുടെ എണ്ണം 3150ല്‍ എത്തി. 17 പേര്‍ ഇവിടെ മരിച്ചു. ഇറാനില്‍ 593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 43 പേര്‍ മരിച്ചു. ഇറ്റലിയില്‍ 1128 രോഗബാധിതരുണ്ട്. 29 പേരാണ് ഇവിടെ മരിച്ചത്. തായ്‍ലന്‍റില്‍ 42 രോഗബാധിതരില്‍ ഒരാള്‍ ഇന്ന് മരിച്ചു. ആസ്ത്രേലിയയിലെ പെര്‍ത്തിലും അമേരിക്കയിലെ വാഷിങ്ടണിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് മധ്യേഷ്യയില്‍ ആശങ്ക പരത്തുന്നത്.

ഇറാനിൽ കൂടുതൽ പേർ മരിച്ചതോടെ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. അമേരിക്കയുടെ സഹായ വാഗ്ദാനം തള്ളിയ ഇറാൻ കൊറോണ പ്രതിരോധം ലോകത്തിന്റെ പൊതു ബാധ്യതയാണെന്ന് പ്രതികരിച്ചു. 


ഖത്തറിലും രോഗബാധ സ്ഥിരികരിച്ചു. യു.എ.ഇയില്‍ 19 പേര്‍ ചികിത്സയിലാണ്. ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം 41 ആയി. കുവൈത്തിലും ബഹ്റൈനിലും സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്.

കൊ​റോ​ണ: കൊ​ച്ചി​യി​ല്‍ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്നു തി​രി​ച്ചി​റ​ക്കി

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്നു തി​രി​ച്ചി​റ​ക്കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി.

ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ സൗ​ദി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​രെ​യാ​ണു തി​രി​ച്ചി​റ​ക്കി​യ​ത്. തൊ​ഴി​ൽ വീ​സ​യു​ള്ള​വ​രെ അ​ട​ക്ക​മാ​ണ് വി​മാ​ന​ത്തി​ൽ​നി​ന്ന് തി​രി​ച്ചി​റ​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പു​തി​യ ജോ​ബ് വീ​സ ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​മ​യ​ത്തി​ന് മു​ന്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി ന​ഷ്ട​മാ​കും.

കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ​ത്തു​ട​ർ​ന്നു ഗ​ൾ​ഫ് നാ​ടു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കു പ​ല രാ​ജ്യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ലും ബ​ഹ​റി​നി​ലു​മാ​ണ് ഇ​പ്പോ​ൾ കാ​ര്യ​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​സി​റ്റിം​ഗ് വീ​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ജോ​ബ് വി​സ​യി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന​വ​ർ​ക്കു​മാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള​ത്

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന് നി​ല​വി​ൽ കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലെ​ങ്കി​ലും വൈ​റ​സ് ഭീ​ഷ​ണി തു​ട​ർ​ന്നാ​ൽ വൈ​കാ​തെ ഇ​ക്കാ​ര്യ​ത്തി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​യി​ൽ കേ​ര​ള​ത്തി​ലാ​ണ് ആ​ദ്യ​മാ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​രെ​യാ​ണ്.

ബ​ഹ​റി​നി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. ബ​ഹ​റി​നി​ലെ സ്കൂ​ളു​ക​ൾ താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ച​തു​മൂ​ലം നാ​ട്ടി​ലേ​ക്കു വ​രാ​നി​രു​ന്ന​വ​ർ​ക്ക് ഇ​തു​മൂ​ലം യാ​ത്ര മു​ട​ങ്ങി. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് സൗ​ദി​അ​റേ​ബ്യ ആ​ദ്യം താ​ൽ​കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ വി​സി​റ്റിം​ഗ് വീ​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ജോ​ലി തേ​ടി എ​ത്തു​ന്ന​വ​ർ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഇ​ത്ത​രം യാ​ത്ര​ക്കാ​രു​മാ​യി ചെ​ല്ലു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് മ​ട​ക്ക​യാ​ത്ര​യ്ക്കു മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി കൊ​റോ​ണ ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ വി​മാ​ന​ങ്ങ​ൾ​ക്ക് മ​ട​ക്ക​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കൂ.
 

Post a Comment

0 Comments