കൊടുവള്ളിയിൽ പാമ്പുകളെ പ്രദർശിപ്പിച്ച ആളെ അന്വേഷിച്ച് ചെന്നപ്പോൾ കിട്ടിയത് അനധികൃതമായി സൂക്ഷിച്ച പാമ്പു കളും പാമ്പിൻ വിഷവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 February 2020

കൊടുവള്ളിയിൽ പാമ്പുകളെ പ്രദർശിപ്പിച്ച ആളെ അന്വേഷിച്ച് ചെന്നപ്പോൾ കിട്ടിയത് അനധികൃതമായി സൂക്ഷിച്ച പാമ്പു കളും പാമ്പിൻ വിഷവും

താമരശേരി: കൊടുവള്ളിയിൽ പാമ്പുകളെ പ്രദർശിപ്പിച്ച ആളെ അന്വേഷിച്ച് ചെന്നപ്പോൾ അധികൃതർക്ക് കിട്ടിയത് അനധികൃതമായി സൂക്ഷിച്ച പാമ്പു കളും പാമ്പിൻ വിഷവും.അനധികൃതമായി പാമ്പുകളെ സൂക്ഷിച്ചതിനും പാമ്പ് വിഷം ശേഖരിച്ചതിനും തിരൂർ സ്വദേശികളായ ബാപ്പക്കും മകനുമെതിരെ കേസെടുത്തു.


തിരൂർ പറവണ്ണ കുന്നത്തകത്ത് ഹംസ, മകൻ ഷഫീഖ്എന്നിവർക്കെതിരെയാണ് വന്യജീവിസംരക്ഷണം നിയമം പ്രകാരം കേസ്എടുത്തത്. കൊടുവള്ളിയിൽ അനധികൃതമായി പാമ്പുകളെ പ്രദർശിപ്പിച്ചത്തിൽ ഷെഫീഖിന് എതിരെ വനം റേഞ്ച് അധികൃതർ കേസ് എടുത്തിരുന്നു.

ഒളിവിൽപോയ ഷഫീഖിനെ അന്വേഷിച്ച് പോയപ്പോഴാണ് ഇയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള  വീട്ടിൽ നിന്നും വിവിധ ഇനത്തിലുള്ള
പാമ്പുകളെ അനധികൃതമായി കുപ്പികളിൽ അടച്ചു സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 10 മൂർഖൻ പാമ്പുകൾ,ഒന്നു വീതം അണലി, മണ്ണൂലി, 2 നീർക്കോലി, 2 ചേര, 2 ചുമർ പാമ്പ് എന്നിങ്ങനെ 18 പാമ്പുകളെ വലിയ പ്ലാസ്റ്റിക് ബോട്ടിലുകളിൽ അടച്ചു സൂക്ഷിച്ച നിലയിൽ കണ്ടെത്തി.വിശദമായി വീടും പരിസരവും പരിശോധിച്ചതിൽ പാമ്പിന്റെ വിഷം ശേഖരിച്ചു സൂക്ഷിച്ചതായും കണ്ടെത്തി.

താമരശ്ശേരി റേഞ്ചിലെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ പി അബ്ദുൽ ഗഫൂർ, എടത്തറ സെക്ഷനിലെ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ (ഗ്രേഡ്) പി ബഷീർ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഒ ശ്വേത പ്രസാദ്,ഡ്രൈവർ പി ജിതേഷ്, ആർആർടിവാച്ചർ അബ്ദുൽ നാസർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഒളിവിലുള്ള ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി വനപാലകർ പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature