Trending

പത്ര വിതരണക്കാരൻ ബസ്സിൻ്റെ ഡിക്കിയുടെ ഡോർ തട്ടി മരിച്ചു.

താമരശ്ശേരി: ഓടക്കുന്ന്  വട്ടക്കുണ്ട് പള്ളിക്ക് സമീപം വെച്ച് നടന്ന അപകടത്തിൽ പത്ര വിതരണക്കാരൻ ചെമ്പ്ര തനിയോത്ത് അബദുൽ സലാം (49) മരണപ്പെട്ടു.


വീട്ടിൽ നിന്നും പള്ളിയിലക്ക് നടന്നു വരികയായിരുന്ന സലാമിൻ്റെ മേൽ മൈസൂരിൽ നിന്നും - ശബരിമലക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച KA -11 B -2170 നമ്പർ മിനി ബസ്സിൻ്റെ സൈഡ് ഡിക്കി തുറന്ന് ഡോർ ശരീരത്തിൽ അടിക്കുകയായിരുന്നു. അബ്ദുസലാം സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
 


പരേതരായ അതൃമാൻക്കുട്ടി, ഉമ്മാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: ഉബൈദ് റഹിമാൻ, മുഹമ്മദ് ആഷിഖ്, അജ്മൽ അബീബ് (Late)
 

സഹോദരങ്ങൾ: VC മുഹമ്മത് മുസ്ല്യാർ (SKJM ചെയർമാൻ), ഫാത്തിമ, സൈനബ, ആയിശക്കുട്ടി.

ഇന്നു (13-02-2020) വൈകുന്നേരം ഉദ്ദേശം 4 മണിക്കായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.


........

മയ്യിത്ത് നിസ്കാരം ഇന്ന് (14-02-2020)  വൈകുന്നേരം 4 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right