Trending

പൂനൂര്‍ ടൗണ്‍ ഇ ബുക്ക് പ്രകാശനം ചെയ്തു

പൂനൂര്‍: പൂനൂര്‍ ടൗണ്‍ ഇ ബുക്ക് പ്രകാശനം പ്രമുഖ പ്രവാസി വ്യവസായി കെ മുഹമ്മദ് ഈസ നിര്‍വഹിച്ചു. നേരത്തെ പ്രസിദ്ധീകരിച്ച ടൗണ്‍ബുക്കിന്റെ പരിഷ്‌കരിച്ച ഇ പതിപ്പാണ് ഇന്നലെ പ്രകാശനം ചെയ്തത്.


പൂനൂരിന്റെ ചരിത്രവും വ്യക്തികളെയും സ്ഥാപനങ്ങളെയും ദേശത്തിന്റെ വികാസ പരിണാമങ്ങളും രേഖപ്പെടുത്തിയ താളുകളാണ് ടൗണ്‍ബുക്കിനെ വേറിട്ടുനിര്‍ത്തുന്നത്.


പൂനൂര്‍ ടൗണ്‍ ബുക്ക് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പി.പി പ്രഭാകരന്‍ മാസ്റ്റര്‍, ഗിരീഷ് തേവള്ളി, അഹമ്മദ് കുട്ടി മാസ്റ്റര്‍, ബാബു ജോസഫ്, ടി എം അബ്ദുല്‍ ഹകീം, ഷാനവാസ് പൂനൂര്‍, ഷമീര്‍ ബാവ, കെ.പി സുബൈര്‍, വി സൈഫുദ്ദീന്‍, വി കെ ജാബിര്‍ എന്നിവര്‍ സംസാരിച്ചു.

ടൗണ്‍ ഇ ബുക്ക് ആവശ്യമുള്ളവര്‍ 8593995599 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Previous Post Next Post
3/TECH/col-right