Trending

മോഷണ കേസിലെ പ്രതിയായ അടിവാരം സ്വദേശിയെ കൊണ്ടോട്ടി പോലീസ് പിടികൂടി.

കൊണ്ടോട്ടി: 21 മോഷണ കേസിലെ പ്രതിയെ കൊണ്ടോട്ടി പോലീസ് പിടികൂടി.താമരശ്ശേരി അടിവാരം സ്വദേശി ആലംപാടി ശിഹാബിനെ ആണ് എറണാകുളത്ത് വെച്ച് പോലീസ് പിടികൂടിയത്.കൊണ്ടോട്ടി പെരിയത്തൂർ  ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന മോഷണ കുറിച്ച് അന്വേഷിച്ച പോലീസാണ് പിടികൂടിയത്.


സ്ത്രീകളോടൊപ്പം ആർഭാടജീവിതം നയിക്കുന്ന തിനുവേണ്ടി മോഷണം നടത്തുന്ന ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്.മോഷണ വസ്തുക്കളും ഇയാളിൽ നിന്ന് പിടിക്കൂടി 21 ന്നോളം മോഷണക്കേസിലെ പ്രതി പ്രതിയാണ് ഇദ്ദേഹം.കൊണ്ടോട്ടി പെരിയമ്പലം ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ നടത്തിയ മോഷണത്തിന്റെ അന്വേഷണത്തെ തുടർന്നാണ് കേസുകൾക്കും തുമ്പുണ്ടായത്, മോഷണം പൂർണ്ണമായും സിസിടിവിയിൽ പതിഞ്ഞിരുന്നു.

പിടികൂടിയ സമയത്ത് താമരശ്ശേരി നിന്ന് ഒളിച്ചോ ടിയ സ്ത്രീ ഇയാളുടെ കൂടെ ഉണ്ടായിരുന്നു.പിടികൂടിയ പ്രതികളെ താമരശ്ശേരി പോലീസിനെ ഏൽപ്പിച്ചു. ആൽബം സംവിധാനം ചെയ്താണ് ഇയാൾ സ്ത്രീകളെ പാട്ടിലാക്കി ഇരുന്നത്. മാസം 15000 രൂപ വിലവരുന്ന ഫ്ലാറ്റായിരുന്നു ഇയാൾ താമസിച്ചിരുന്നത് വാടകകെടുത്ത വാഹനത്തിലായിരുന്നു ഇയാളുടെ മോഷണം.

മലപ്പുറം,കോഴിക്കോട് ,കണ്ണൂർ ജില്ലകളിലെ 21 കേസിലെ പ്രതിയാണ് ഇദ്ദേഹം. ഇരുപതോളം സ്ത്രീകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ ഇദ്ദേഹത്തിൻറെ ഫോണിൽനിന്ന് കണ്ടെടുത്തത്. cctvയിൽ പതിഞ്ഞ ചുവന്ന കാറിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവി ലാണ് ഇദ്ദേഹം പിടിയിലായത്.

എസ് ഐ വിനോദ് വലിയാട്ടുറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇദ്ദേഹത്തെ വലയിലാക്കിയത് സിപിഎ രജിഷ്,സജിത്ത് സൈബർസെൽ എന്നിവരാണ് കേസ് അന്വേഷിച്ചത് പ്രതിയെ കോടതിയിൽ ഹാജറാക്കും.

Previous Post Next Post
3/TECH/col-right