Trending

കാരാടി -പതിനെട്ടാം മൈല്‍- കല്ലാരംകെട്ട് റോഡ് അരകോടി രൂപ ചിലവില്‍ പുനരുദ്ധരിക്കുന്നു.

താമരശ്ശേരി:കാരാടി പതിനെട്ടാംമൈല്‍ - കല്ലാരംകെട്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഡി .ജോസഫ്, എം.എ.ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.


ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഒ.കെ.അഞ്ജു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി.ഹുസൈന്‍,ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ,ടി.കെ.വിനോദ്കുമാര്‍,പി.കെ.മുഹമ്മദ്ഹാജി,പി.ഗിരീഷ്‌കുമാര്‍,
ഗംഗാധരന്‍സൗപര്‍ണ്ണിക,കെ.പി.എ.കരീം,ഉസ്മാന്‍പി.ചെമ്പ്ര,എ.പി.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 


പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ദേശീയപാതയില്‍ താമരശ്ശേരി 18ാംമൈലില്‍നിന്ന് സംസ്ഥാനപാതയില്‍ തച്ചംപൊയിലിലേക്ക് എളുപ്പത്തില്‍ എത്താവുന്ന ബൈപ്പാസ് റോഡായി ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കും.ചെമ്പ്ര,വിളയാറച്ചാലില്‍,കെടവൂര്‍,വെണ്ടേക്ക്  ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയായും ഈ റോഡ് മാറും.
Previous Post Next Post
3/TECH/col-right