Trending

മത പ്രഭാഷണവും ദുആ സമ്മേളനവും.

എളേറ്റിൽ:ആവിലോറ വഴിക്കടവ് നൂറുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന മത പ്രഭാഷണവും ദുആ സമ്മേളനവും മർഹൂം ടി അബ്ദുറഹിമാൻ കുട്ടി മുസ്‌ലിയാർ നഗറിൽ  സ്ഥലം ഖാളി അബ്ദുൽ ബാരി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.  മഹല്ല് പ്രസിഡന്റ് എം പി മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷനായി.അബ്ദു റഹീം ഫൈസി പകര മുഖ്യ പ്രഭാഷണം നടത്തി.


പരിപാടിയിൽ അബ്ദുൽ ജലീൽ ഫൈസി പാറന്നൂർ, ജലീൽ ഫൈസി അൽ കമാലി അരക്കുപറമ്പ്, മുഹമ്മദ് ബാഖവി ഹൈതമി വാവാട്, മഹല്ല് ഖത്തീബ് സലാഹുദ്ദീൻ ഫൈസി കാവനൂർ, സദർ മുഅല്ലിം കമറുദ്ധീൻ ദാരിമി, കരിമ്പാരകുണ്ടം ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി, സയ്യിദ് ഉമർ തങ്ങൾ പലക്കുറ്റി, മുഹമ്മദലി മുസ്‌ലിയാർ, ഹുസൈൻ മുസ്‌ലിയാർ എളേറ്റിൽ, മൊയ്തീൻ കുഞ്ഞി മുസ്‌ലിയാർ ചോലയിൽ സംസാരിച്ചു.

ജനറൽ സെക്രട്ടറി കെ ഹുസ്സൈൻ മുസ്‌ലിയാർ സ്വാഗതവും കെ മുഹമ്മദ് മാസ്റ്റർ നന്ദി യും പറഞ്ഞു.
Previous Post Next Post
3/TECH/col-right