Trending

എസ് പി സി കേഡറ്റുകൾക്കായി സ്കിൽ ഹബ് ആരംഭിച്ചു

എളേറ്റിൽ :എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കായി സ്കിൽ ഹബ് ആരംഭിച്ചു .വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനും വിവിധ നൈപുണികളിൽ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് സ്കിൽ ഹബ് ആരംഭിച്ചത് .


മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന കാഡറ്റുകളെ തെരെഞ്ഞെടുത്തു സ്കൂളിലെ മറ്റു കുട്ടികൾക്ക് പരിശീലനം നൽകുന്ന തരത്തിലാണ് സ്കിൽ ഹബ്ബിന്റെ പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത് .

സ്കിൽ ഹബ്ബിന്റെ ഉദ്‌ഘാടനം കേരളാ സെറാമിക്സ് ചെയർമാൻ വയോളി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു .എൻ കെ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .

ഇസ്മായിൽ ,മുനീർ,റമീസ് ,താജുദ്ധീൻ,ഷെഹർബാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഷബീർ ചുഴലിക്കര സ്വാഗതവും, തമ്മീസ് അഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right