സഹ്റ ഫെസ്റ്റ് നാളെ(തിങ്കൾ) എളേറ്റിൽ വട്ടോളിയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 5 January 2020

സഹ്റ ഫെസ്റ്റ് നാളെ(തിങ്കൾ) എളേറ്റിൽ വട്ടോളിയിൽ

എളേറ്റിൽ: പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ മർകസ്‌ ആവിഷ്കരിച്ച ച്ച നൂതന വിദ്യാഭ്യാസ സംരംഭമായ  സഹ്റത്തുൽ ഖുർആൻ പഠന പദ്ധതിയിലെ വിദ്യാർത്ഥികളുടെ സഹ്‌റാ ഫെസ്റ്റ് നാളെ എളേറ്റിൽ സി എം അക്കാഡമിക് അവന്യു വിൽ  നടക്കും.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 

ആറു വയസ്സ് പൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ  വ്യത്യസ്തങ്ങളായ  കലാപരിപാടികൾ ഫസ്റ്റിന്റെ മുഖ്യ ആകർഷണമാണ്. ഖുർആൻ പാരായണം, മാപ്പിളപ്പാട്ടുകൾ, വിവിധ ഭാഷകളിലുള്ള  വ്യത്യസ്തങ്ങളായ ആയ പരിപാടികൾ എന്നിവ  നടക്കും.

പി വി അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി  ഹുസൈയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ഫൈനാൻസ് സെക്രട്ടറി സി പി ഉബൈദ് സഖാഫി മുഖ്യാതിഥിയായിരിക്കും. 


കെ ശംസുദ്ദീൻ കുണ്ടുങ്ങര, സലാം മാസ്റ്റർ ബുസ്താനി, കെ ടി ജഅഫർ ബാഖവി, സി പി ഫസൽ അമീൻ,പി സി അബ്ദുറഹ്മാൻ സംബന്ധിക്കും. ഇത് സംബന്ധമായി പി വി കബീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന  യോഗം  സ്വാഗത സംഘം രൂപീകരിച്ചു. 

ശംസുദ്ദീൻ കുണ്ടുങ്ങര (ചെയർമാൻ), സി പി ഫസൽ അമീൻ, കെ പി മുഹമ്മദ് ഷാഫി(വൈസ്) സിദ്ദിഖ് തോട്ടത്തിൽ (ജനറൽ കൺവീനർ), മുജീബ് ചെറ്റക്കടവ്,  നൗഷാദ് കരിമ്പാര കുണ്ടം(ജോ. കൺവീനർ), പി കെ ഷറഫുദ്ദീൻ ആവിലോറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നാസർ സഖാഫി വാളന്നൂർ സ്വാഗതവും നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature