Trending

ചളിക്കോട് അങ്ങാടി ശുചീകരിച്ചു.

എളേറ്റിൽ: മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി, എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി  സ്കൂൾ സ്കൗട്ട് ട്രൂപ്പും സ്കോപ്പ് ചളിക്കോടും സംയുക്തമായി ചളിക്കോട് അങ്ങാടിയും പരിസരവും ശുചീകരിച്ചു. പരിപാടി കൊടുവള്ളി ബ്ലോക് പഞ്ചായത്ത് മെമ്പർ സി.ടി.വനജ ഉദ്ഘാടനം ചെയ്തു. 


വി.കെ.കുഞ്ഞായിൻ, വി.കെ., അബൂബക്കർ ഫസൽ, കെ.പി.റഫ്സൽ, കെ.കൃഷ്ണൽ, ഷഹാബാസ്, മുജീബ് ചളിക്കോട്,എം.പി.ഷിയാൻ,ഷാൻ ബക്കർ എന്നിവർ സംബന്ധിച്ചു. 

മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്  (05/01/2020 ഞായർ ) രാവിലെ 10 മണിക്ക് ചളിക്കോട് സെൻട്രൽ ഹാളിൽ എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും.ബ്ലഡ് ഡയരക്ടറി കാരാട്ട് എം.എൽ.എ. പ്രകാശനം ചെയ്യും.
Previous Post Next Post
3/TECH/col-right