വിവേചനത്തിനെതിരെ ഒന്നിച്ച് മുന്നേറുക എന്ന പ്രമേയവുമായി നടത്തുന്ന കാന്തപുരം മേഖല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ഗേൾസ് മീറ്റ് നടത്തി. 


മീറ്റിന്റെ ഉദ്ഘാടനം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ നിർവഹിച്ചു. 

ചടങ്ങിൽ മംമ്നൂന മുനവ്വറ അധ്യക്ഷത വഹിച്ചു. ഫെമിന ഷറിൻ, അസ്ന ജഹാൻ, ഫാത്തിമ റിഷ, ഇവാന ഷറിൻ, ഷംനിദ റാഷിദ്, എ.പി.എ കുട്ടി മാസ്റ്റർ, കെ.പി.സക്കീന, ഫസൽ വാരിസ്, മുനീർ കെ.കെ, കെ.കെ. അബ്ദുള്ള, മൻസൂർ അവേലത്ത് സംസാരിച്ചു.