Trending

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ കൊടുവള്ളി പ്രതിഷേധിക്കുന്നു.

കൊടുവള്ളി: രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ,രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്ന കറുത്ത കരങ്ങൾക്കെതിരെ ക്ലബ്  ഷമീറിയൻസ് ഫൗണ്ടേഷനും ( C.S.F ) പ്രതിഷേധവുമായി ഇറങ്ങുകയാണ്. 


30-12-2019 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ  ക്ലബ്  ഷമീറിയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊടുവള്ളി ഓപ്പൺ സ്റ്റേജിൽ വെച്ച് ഉപവാസ സമരം നടക്കുകയാണ്.


മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളെയും  പ്രസ്തുത സമര പരിപാടിയിലേക്ക് ഫൗണ്ടേഷൻ ഭാരാഹികൾ സ്വാഗതം ചെയ്യുന്നു എന്ന് അറിയിച്ചു.
Previous Post Next Post
3/TECH/col-right