വിവേചനത്തിനെതിരെ ഒന്നിച്ച് പോരാടുക എന്ന പ്രമേയവുമായി നടത്തുന്ന കാന്തപുരം മേഖല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി.സംഗമം വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: കുൽസു ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ കദീജ ടീച്ചർ അധ്യക്ഷത വഹിച്ചു.എസ്. പി. കുഞ്ഞമ്മദ് ക്ലസിന് നേതൃത്വം നൽകി.നജീബ് കാന്തപുരം, കെപി സക്കീന,സജിത പി, സൽമുന്നിസ പൂനൂർ,  സുഹറ തോട്ടായി, എ.പി. അബദുറഹിമാൻ കുട്ടി മാസ്റ്റർ, കെ.കെ.അബ്ദുല്ല മാസ്റ്റർ, ഫസൽ വാരിസ്, കെ.കെ മുനീർ, മൻസൂർ അവേലത്ത് എന്നിവർ സംസാരിച്ചു.