കൊടുവള്ളി: കളിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിയെ
കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് പുത്തന്‍പുറത്ത്
അബ്ദുല്‍ റഊഫിന്റെയും,നസ്‌ലിയുടെയും മകന്‍ മുഹമ്മദ് അന്‍സിൽ (7) ആണ് മരിച്ചത്.പരപ്പന്‍പൊയില്‍ രാരോത്ത് യുപി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
മയ്യത്ത് നമസ്‌കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (27-12-2019-വെള്ളി) ഉച്ചയോടെ വാവാട് ജുമാ മസ്ജിദിൽ.
വീട്ടില്‍
നിന്ന് കളിക്കാനെന്ന് പറഞ്ഞിറങ്ങിയ അന്‍സിലിനെ കാണാതായതിനെ തുടര്‍ന്ന്
നടത്തിയ തിരച്ചിലിനൊടുവിലാണ് വാവാട് ജുമാമസ്ജിദിന്റെ മുറ്റത്തുള്ള
കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം
പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി
മോര്‍ച്ചറിയിലേക്ക് മാറ്റി.
മയ്യത്ത് നമസ്‌കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (27-12-2019-വെള്ളി) ഉച്ചയോടെ വാവാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY