പൂനൂർ:ദേശീയ ആയുർവേദിക് ഫാർമസി മാനേജ്മെന്റിന്റെയും, സ്റ്റാഫിന്റേയും കുടുംബാംഗങ്ങളുടെയും സംഗമം വർണ്ണാഭമായ പരിപാടികളോടെ  നടത്തി.ദേശീയ ആയുർവേദിക് ഫാർമസി ഫാക്ടറി  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കോട്ടക്കൽ ആയുർവേദ  കോളേജ്  മുൻ പ്രിൻസിപ്പൽ Dr. A P  ഹരിദാസൻ ഉദ്ഘാടനം ചെയ്തു. 


തുടർന്ന്  കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ     മുൻ സൂപ്രണ്ട് 
Dr. മെഹ്റൂഫ്  രാജ്  മുഖ്യ പ്രഭാഷണം  നടത്തി.ചടങ്ങിൽ എ  കെ  ഗോപാലൻ, സി  പി  കരീം  മാസ്റ്റർ, കെ  അബൂബക്കർ  മാസ്റ്റർ, ടി  സി  രമേശൻ  മാസ്റ്റർ, താര  അബ്ദുറഹിമാൻ ഹാജി,  വി  കെ  മുഹമ്മദ്‌  ഹാജി, സി പി  അബ്ദുറഹിമാൻ  മാസ്റ്റർ,  Dr.എൻ  പി  ജമാൽ, യു  കെ  അബ്ദുറഹിമാൻ,  എൻ  പി  മുഹമ്മദ്‌, എൻ പി  അബ്ദുൽ  സലാം, എൻ  പി  അബ്ദുൽ  ജലീൽ, അഡ്വക്കേറ്റ് എൻ എ അബ്ദുൽ  ലത്തീഫ്, ഷബീർ എൻ  എം, ഷാരിഖ്  എൻ  സ്, സംശീർ എൻ എം , എൻ എ ശരീഫ്  , ഷക്കീല , വഹീദ  ,  ഖാലിദ്  ഫൈസൽ, അബ്ദുൽ അസീസ്,  അഹമ്മദ്‌  കോയ, നാസർ  മേപ്പാട്, ഹരീന്ദ്രനാഥ്  ഇയ്യാട്  എന്നിവർ  സംബന്ധിച്ചു .   


ചടങ്ങിൽ  വെച്ച്  സ്ഥാപനത്തിലെ മുൻ ജീവനക്കാരെ  ആദരിച്ചു.  ഉച്ചക്ക്  ശേഷം അവതരിപ്പിച്ച  മനോരഞ്ജൻ  ആർട്സിന്റെ  ഹാസ്യ  നാടകം, സാജിദ്  ഗുരുക്കളും  സംഘവും  നടത്തിയ  കളരിപ്പയറ്റ്  പ്രദർശനം  സ്റ്റാഫിന്റേയും , ദേശീയ ആയുർവേദിക് ഫാർമസി  കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ എന്നിവ കുടുംബ  സംഗമം  അവിസ്മരണീയ  അനുഭവമാക്കി.