Trending

ജനകീയ പ്രതിഷേധ റാലി ഇന്ന് (തിങ്കൾ) വൈകുന്നേരം നാലു മണിക്ക് എളേറ്റിൽ

പ്രിയപ്പെട്ട നാട്ടുകാരെ
 


പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, എൻ ആർ സി ബഹിഷ്കരിക്കുക.... രാജ്യത്തെ വിഭജിക്കാനുള്ള ഫാസിസ്റ്റ് നീക്കത്തെ പ്രതിരോധിക്കുക ... എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എളേറ്റിറൽ  പൗര സമിതി സംഘടിപ്പിക്കുന്ന  ജനകീയ പ്രതിഷേധ റാലി ഇന്ന്  (തിങ്കൾ) വൈകുന്നേരം നാലു മണിക്ക് എളേറ്റിൽ കാഞ്ഞിരമുക്ക് പള്ളിക്കടുത്ത് വെച്ച് ആരംഭിക്കുകയാണ്, എളേറ്റിൽ വട്ടോളി യുടെ പരിസരപ്രദേശങ്ങളിലെ ആബാലവൃദ്ധം ജനങ്ങൾ സംഗമിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയിലേക്ക്...

ജനകീയ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ വരുന്നവർ കഴിവതും ഇരുചക്രവാഹനങ്ങളിൽ വരാതെ ജീപ്പ് / കാർ പോലുള്ള വാഹനങ്ങളിൽ പരമാവധി ആളുകളെ കയറ്റി  കാഞ്ഞിരമുക്ക് പള്ളിക്കടുത്ത് കൃത്യം നാലുമണിക്ക് തന്നെ എത്തിച്ചേരാൻ ശ്രമിക്കുക.

കാന്തപുരം ചളിക്കോട് ഭാഗത്തുനിന്ന് വരുന്നവർ  വാഹനങ്ങൾ എളേറ്റിൽ അങ്ങാടിയിൽ പ്രവേശിപ്പിക്കാത്ത രീതിയിൽ  ചെറ്റ കടവ് ഗ്രൗണ്ടിലോ മറ്റു അനുയോജ്യ സ്ഥലങ്ങളിലോ പാർക്ക് ചെയ്യണം.

കത്തറമ്മൽ ഭാഗത്ത് നിന്ന്  വരുന്നവർ അവരവരുടെ വാഹനങ്ങൾ കോട്ടോ പാറ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.

മങ്ങാട്,ഇയ്യാട്,കണ്ണിറ്റമാക്കിൽ പ്രദേശത്തു നിന്ന്  വരുന്നവർ അവരവരുടെ വാഹനങ്ങൾ മങ്ങാട്- നെരോത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്യുക.

പാലങ്ങാട് പന്നിക്കോട്ടൂർ പ്രദേശത്തിന് വരുന്നവർ എളേറ്റിൽ ജി എം യു പി സ്കൂൾ എത്തുന്നതിനുമുമ്പ് എവിടെയെങ്കിലും പാർക്ക് ചെയ്തുവരേണ്ടതാണ്

ഒഴലക്കുന്ന് ചോലയിൽ പ്രദേശത്തുള്ളവർ റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ  പരമാവധി ഒഴിവാക്കി ഒഴലക്കുന്ന് പൗരാവലിയുടെ നേതൃത്വത്തിൽ ഒഴലക്കുന്ന് വെച്ച് ആരംഭിക്കുന്ന  പ്രതിഷേധ  ജാഥയിൽ അംഗങ്ങളായി കടന്നു വരേണ്ടതാണ്

പന്നൂര് നീരാട്ടുപാറ പ്രദേശത്തു നിന്നും വരുന്നവർ വാദി ഹുസ്ന സ്കൂളിന്റെ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കാഞ്ഞിരമുക്ക് പള്ളിക്കടുത്ത് എത്തിച്ചേരേണ്ടതാണ്.

പൗരസമിതി എഴുതി തയ്യാറാക്കി പ്രിന്റ് ചെയ്ത മുദ്രാവാക്യങ്ങൾ അല്ലാത്തവ ഒരു കാരണവശാലും വിളിക്കാതിരിക്കുക
 


റാലി ആകർഷകമാക്കാൻ ഇംഗ്ലീഷ്.. ഹിന്ദി.. ഭാഷകളിൽ കൂടി പ്ലക്കാർഡുകൾ തയ്യാറാക്കി കൊണ്ടു വന്നാൽ നന്നാവും'(പ്രാദേശികമായി ഉപയോഗിച്ചത് ഉണ്ടെങ്കിൽ കൊണ്ടു  വരണം.)

നാട്ടിലെ യുവജനങ്ങൾ കുട്ടികൾ എന്നിവരെ പരമാധി പങ്കെടുപ്പിച്ച് എളേറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ജനപങ്കാളിത്തം ഈ റാലിയിൽ നമുക്ക് കാണിക്കേണ്ടതുണ്ട്.

മുഴുവൻ ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു  

 പൗരസമിതി എളേറ്റിൽ
Previous Post Next Post
3/TECH/col-right