പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ദുരന്ത നിവാരണ പരിശീലനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 23 December 2019

പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ദുരന്ത നിവാരണ പരിശീലനം

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. 


ഏകദിന പരിശീലന പരിപാടിക്ക് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ടീമിന്റെ മുഖ്യ പരിശീലകനും, പ്രിയദർശിനി ഇന്ധി രാഗാന്ധി അവാർഡ്, 2019-ലെ ഗോൾഡൻ ഇന്ത്യ നാഷണൽ അവാർഡ് ജേതാവുമായ ഷംസുദ്ധീൻ, സനിൻ, ആദിൽ എന്നിവർ നേതൃത്വം നൽകി. 

ചടങ്ങിൽ ഹെഡ്മാസ്റ്റർ വി വി  വിനോദ് അദ്ധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് എൻ .അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ ചാലിൽ, ഹസീന.എം  കെ.വി ലത്തീഫ്, അജയൻ ടി.പി, കെ. അബ്ദുൾ ലത്തീഫ്, നവാസ് മേപ്പാട്ട്, കെ.എം സരിമ, ടി.പി. അഭിരാം, അബ്ദുൾ സലാം വി.എച്ച് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature