പൂനൂർ : നെരോത്ത് കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത് ചരിത്ര വികസനം. നെരോത്ത് വാർഡിൽ ഉജ്ജ്വല വിജയത്തോടെ യു.ഡി.എഫ്. സീറ്റ് പിടിച്ചെടുത്തതോടെ യു.ഡി.എഫിനൊപ്പം പൊതുജനമുണ്ടെന്ന് മനസ്സിലായി.


600-ഓളം റോഡുകളാണ് ടാറിംഗും കോൺക്രീറ്റും നടത്തി ഈ കാലയളവിൽ ഗതാഗത യോഗ്യമാക്കിയത്. വിദ്യാഭ്യാസം, വൈദ്യുതി, ക്ഷീരോൽപാദനം, പാർപ്പിടം, കാർഷികം തുടങ്ങിയ മേഖലകളിൽ അദ്ഭുതപൂർവ്വമായ മുന്നേറ്റം ഇവിടെ സൃഷ്ടിച്ചുകോഴിക്കോടിന്റെ  എം.പി.രാഘവന്റെ സാഗി പഞ്ചായത്തായി തെരഞ്ഞെടുത്തതോടെ ഉണ്ണികുളത്തേക്ക് ഒഴുകിയത് കോടികളുടെ പദ്ധതിയാണ്.ഈ രംഗത്ത് രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനായി. തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ചതിൽ രാജ്യത്തെ തന്നെ മികച്ച പഞ്ചായത്തായി നമ്മൾ മാറി.

ഗ്രാമ പഞ്ചായത്തിന്റെ ഭരണ സാരഥ്യത്തിൽ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇ.ടി. ബിനോയി എത്തിയതും നാടിന്ന് ഗുണമായി. ഭരണസമിതിയിലെ മറ്റ് യുവ അംഗങ്ങൾക്കൊപ്പം ജുനൈദും എത്തുമ്പോൾ ഇനി ചരിത്രം കുറിക്കും. നറുക്കെടുപ്പിന്റെ പിൻബലത്തിലുള്ള പ്രസിഡണ്ട്  വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ ഇനി യു.ഡി.എഫ്.ഭരിക്കും. 


ആകെയുള്ള 23 വാർഡിൽ ഇനി യു.ഡി.എഫ്.12 ( കോൺഗ്രസ് -6, മുസ്ലിം ലീഗ് - 6) .ഇടതരുടെ കൈയിലുള്ള വികസന സ്റ്റാന്റിംഗ് കമ്മറ്റിയും എനി യു.ഡി.എഫിന് സ്വന്തം.

യു.ഡി.എഫ് സ്ഥാനാർഥി അഹമ്മദ് ജുനൈദ് ഒറുവിങ്കര
82 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.അബ്ദുൽ ഗഫൂറിനെ പരാജയപ്പെടുത്തി.


ആകെ പോൾ ചെയ്തത് 1315

UDF  = 665
LDF  = 583
BJP = 55
ഗഫൂർ  സ്വതന്ത്രൻ = 9
ജുനൈസ്  സ്വതന്ത്രൻ = 3ഉപതെരഞ്ഞെടുപ്പിൽ സി.പി.എം.അക്രമം രണ്ട് യു . ഡി  എഫ് പ്രവർത്തകർക്ക് പരിക്ക് 
പൂനൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ നെരോത്ത് വാർഡിൽ സി.പി.എം.നേതൃത്വത്തിൽ ആക്രമം.യു.ഡി.എഫ്.സ്ഥാനാർത്ഥി ഉപയോഗിച്ചിരുന്ന വാഹനം അടിച്ച് തകർക്കുകയും കാറിലുണ്ടായിരുന്ന യു.ഡി.എഫ്.പ്രവർത്തകരായ അനൂപ്, പ്രഭിലാഷ് എന്നിവരെ മർദ്ദിക്കുകയും ചെയതു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പുറമെ നിന്നും എത്തിയ സി.പി.എം.ഗുണ്ടകളുടെ നേതൃത്വത്തിൽ അക്രമ ശ്രമങ്ങൾ നടന്നിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. ബിനോയ്, നാസർ എസ്റ്റേറ്റ് മുക്ക്, നജീബ്കാന്തപുരം, സി.പി.ബഷീർ, കെ.കെ.നാസർ മാസ്റ്റർ, കെ.ഉസ്മാൻ മാസ്റ്റർ നേതൃത്വം നൽകി.