ന്യൂഡല്‍ഹി:സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു. പരീക്ഷാ കലണ്ടര്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കലണ്ടര്‍ പ്രകാരം ബോര്‍ഡ് പരീക്ഷകള്‍ (തിയറി) 2020 ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. 


പത്താം ക്ലാസ് മെയിന്‍ പരീക്ഷകള്‍ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് 30ന് അവസാനിക്കും. വിശദമായ ടൈംടേബിള്‍ സി.ബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.


സി.ബി.എസ്.ഇ. പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒന്നുമുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. ഫെബ്രുവരി 15-ന്‌ രാവിലെ 10-ന് തിയറി പരീക്ഷ തുടങ്ങും. 10 മുതൽ 10.15 വരെ ഉത്തരക്കടലാസ് വിതരണം ചെയ്യും. 

വിദ്യാർഥികൾക്ക് ഉത്തരക്കടലാസിൽ വിവരങ്ങൾ രേഖപ്പെടുത്താൻ ഈ സമയം ഉപയോഗിക്കാം. അത് അസിസ്റ്റന്റ് സൂപ്രണ്ട് പരിശോധിച്ച് ഒപ്പ് രേഖപ്പെടുത്തണം. ചോദ്യക്കടലാസ് 10.15-ന് വിതരണം ചെയ്യും. 

10.15 മുതൽ 10.30 വരെയുള്ള 15 മിനിറ്റ്‌ ചോദ്യക്കടലാസ് വായിക്കാനുള്ള സമയമാണ്. 10.30 മുതൽ ഉത്തരമെഴുതാൻ തുടങ്ങാം. വിശദമായ ടൈം ടേബിൾ //www.cbse.nic.in/ ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.