Trending

അറബി ഭാഷാ ദിനാഘോഷം

എളേറ്റിൽ: അറബി ഭാഷയെ ഒരു പ്രത്യേക മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയായി പരിമിതപ്പെടുത്തരുതെന്നും, ഉയർന്ന തൊഴിൽ സാധ്യതയും സാംസ്‌കാരിക പൈതൃകവുമുള്ള ഭാഷയാണ് അറബിയെന്നും എളേറ്റിൽ ജി എം യു പി സ്കൂളിലെ അറബിക് ക്ലബ്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷ സംഗമം അഭിപ്രായപ്പെട്ടു.


ഹെഡ്മാസ്റ്റർ എം അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു.കൊടുവള്ളി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ സംഗമത്തിൽ ആദരിച്ചു.

വിദ്യാർഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത്‌ മാസിക പ്രകാശനം, വിവിധ കലാപ്രകടനങ്ങൾ, ഭാഷാ ക്വിസ്, എന്നിവ സംഗമത്തോടനുബന്ധിച്ച് നടന്നു.

ആർ കെ ഹിഫ്‌സുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എൻ കെ മുഹമ്മദ്‌, എം വി അനിൽകുമാർ, കെ അബ്ദുല്ലത്തീഫ്, ടി പി സിജില, കെ ജമീല, അബ്ദുല്ല അമീർ, ശഹീം മുഹമ്മദലി എന്നിവർ സംസാരിച്ചു.

അറബിക് ക്ലബ്‌ കൺവീനർ ഫാത്തിമ ശദ സ്വാഗതവും, റബീഹ് അഹ്‌മദ്‌ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right