അങ്കണവാടി വർക്കർമാരുടെ സർവ്വേ:അനാവശ്യ ഭീതിയും, പരിഭ്രാന്തിയും പരത്തരുത് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 18 December 2019

അങ്കണവാടി വർക്കർമാരുടെ സർവ്വേ:അനാവശ്യ ഭീതിയും, പരിഭ്രാന്തിയും പരത്തരുത്

കോഴിക്കോട്:സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി വർക്കർമാർ സർവ്വേ നടത്താൻ വീടുകളിലെത്തുന്നത്. ഒരു അങ്കണവാടി പ്രദേശത്തെ കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ. എന്നിവരുടെ വിവരങ്ങൾ ശേഖരിക്കാനും അതുവഴി അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാക്കാനും അനീമിയ, പോഷകക്കുറവ് തുടങ്ങിയ രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുമാണ് സർവ്വേ.


 

സത്യത്തിൽ ഇത് അങ്കണവാടി വർക്കാർമാരുടെ ആനുവൽ സർവേയുടെ ഭാഗമാണ്. എന്നാൽ ഇത്തവണ അതിന് വേണ്ടി ഒരു കോമൺ ആപ്പ് ഉപയോഗിക്കുന്നു എന്നേയുള്ളൂ.ഒരു മാസം മുൻപ് തന്നെ ഇതിനുള്ള പരിശീലനം അങ്കണവാടി വർക്കർമാർക്ക്‌ നൽകുകയും , സർവ്വേ തുടങ്ങും മുൻപ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഇൗ സർവ്വേക്ക് പൗരത്വ ഭേദഗതി നിയമവുമായി (NRC- CAB) ഒരു ബന്ധവും ഇല്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്.അനാവശ്യമായ പ്രചരണങ്ങളിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാതിരക്കെണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature