Trending

ക്ലസ്റ്റർ സർഗലയം നടത്തി

കൊടുവള്ളി:എസ്.കെ.എസ്.എസ്.എഫ് ആവിലോറ ക്ലസ്റ്റർ സർഗലയം വാദി നസീം പറക്കുന്നിൽ വെച്ച് നടന്നു.ചടങ്ങിന്റെ ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ  എം.എ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു. 


ക്ലസ്റ്റർ പ്രസിഡണ്ട് സുഹൈൽ സ്വാലിഹി അധ്യക്ഷനായി.കോഴിക്കോട് ജില്ലാ ഇബാദ് ചെയർമാൻ സുബൈർ ദാരിമി ആവിലോറ പ്രാർത്ഥനക്ക് നേതൃത്വം നൽകി. 

ആശംസ അർപ്പിച്ച്കൊണ്ട് മേഖല എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ജിംഷാദ് അഹ്മദ്, വാവാട് റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ് സാലിഹ് അസ്ഹരി, ക്ലസ്റ്റർ  ജനറൽ സെക്രട്ടറി  നാസർ കത്തറമ്മൽ,അബൂബക്കർ മുസ്ലിയാർ, ഹാരിസ് പറക്കുന്ന്, പി.ടി സലീം തുടങ്ങിയവർ സംസാരിച്ചു. 

നസീർ തങ്ങൾ,റിയാസ് വഴിക്കടവ്, അജ്നാസ് പറക്കുന്ന്, ഫർഹാൻ പറക്കുന്ന്,
റഹീം വഴിക്കടവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ചടങ്ങിൽ സർഗലയം സെക്രട്ടറി നാഫി പറക്കുന്ന് സ്വാഗതവും ക്ലസ്റ്റർ ട്രഷറർ ജലീൽ പി.ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right