യംഗ് മെൻസ് കാന്തപുരത്തിന്റെ കീഴിൽ കാന്തപുരം പ്രദേശത്തെ വിധവാ പെൻഷൻ വാങ്ങുന്ന 60 വയസ്സ് കഴിയാത്തവർക്ക് പഞ്ചായത്തിൽ സമർപ്പിക്കേണ്ട  പുനർവിവാഹം കഴിച്ചിട്ടില്ല എന്ന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചു. 


കാന്തപുരത്ത് നടന്ന ക്യാമ്പിന് വാർഡ് മെംബർമാരായ കെ.പി.സക്കീന, എ.പി.രാഘവൻ എന്നിവരും മുഹമ്മദ് ഗഫൂർ പി.സി, ഫസൽ വാരിസ്, നവാസ് കോളിക്കൽ, ഷബീർ പി.കെ.സി എന്നിവർ നേതൃത്വം നൽകി.