ലഹരിവിരുദ്ധ ഉണർത്തുജാഥയും ജാഗ്രതാ വലയവും. 2019 ഡിസംബർ 13 വെള്ളി 2.30 pm. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 12 December 2019

ലഹരിവിരുദ്ധ ഉണർത്തുജാഥയും ജാഗ്രതാ വലയവും. 2019 ഡിസംബർ 13 വെള്ളി 2.30 pm.

കൊടുവള്ളി: നാട്ടിൽ വർധിച്ചുവരുന്ന  ലഹരി പദാർഥങ്ങളുടെ വ്യാപനത്തിനും വിപണനത്തിനും എതിരെ നാട്ടുകാർ സംഘടിക്കുന്നു. നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന ഈ സാമൂഹിക ദുരന്തത്തിനെതിരെ ലഹരിവിരുദ്ധ ജാഗ്രതസമിതി കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഉണർത്തുജാഥയും ജാഗ്രതാ വലയവും ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ നടക്കും. ‘അണി ചേരാം. ലഹരിക്കെതിരെ’ എന്ന ശീർഷകത്തിൽ ജാതി മത രാഷ്ട്രീയ സങ്കൽപ്പങ്ങൾക്കതീതമായി ആബാലവൃദ്ധം ജനങ്ങളും വിദ്യാർത്ഥികളും അണിനിരക്കുന്ന മാർച്ച് നെല്ലാങ്കണ്ടി, ചോലയിൽ, തറോൽ പ്രദേശങ്ങളിൽ നിന്ന് ഒരേ സമയം ആരംഭിച്ച് നാട്ടിക്കല്ല് മുക്കിൽ സംഗമിക്കും. 


പ്രദേശത്തെ മുഴുവൻ മത രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകളുടെയും സഹകരണത്തോട് കുടിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. മഹല്ല്,ക്ഷേത്ര ഭാരവാഹികളും, ജനപ്രതിനിധികളും, നാട്ടുകാരണവന്മാരും മാർച്ചിന് നേതൃത്വം നൽകും. വൈകു: 4 മണിക്ക് നാട്ടിക്കല്ല് മസ്ജിദിന് സമീപം നടക്കുന്ന ജാഗ്രതാ വലയം (ലഹരി വിരുദ്ധ സദസ്സ്) ബഹു. കാരാട്ട് റസാക്ക് എം.എൽ.എ  ഉദ്ഘാടനം ചെയ്യും.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. സി. ഹുസൈൻ മാസ്റ്റർ, എം.എ. ഗഫൂർ മാസ്റ്റർ, എൻ.കെ. സുരേഷ്, കെ.കെ. ആലി മാസ്റ്റർ, വിവിധ മഹല്ലിലെ ഖത്വീബുമാർ, വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ സംബന്ധിക്കും. മാതൃസംഗമം, സെമിനാർ, ലഘുലേഖ വിതരണം, കൊളാഷ് പ്രദർശനം, ഗൃഹസന്ദർശനം തുടങ്ങിയ വിവിധ സെഷനുകളും പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.
തുടർപദ്ധതികൾക്കും പ്രോഗ്രാമിന്റെ വിജയത്തിനും വേണ്ടി ഒഴലക്കുന്ന്, തറോൽ, ചോലയിൽ, കോട്ടക്കൽ, പറക്കുന്ന് അങ്ങാടികൾ കേന്ദ്രീകരിച്ച് പൗരപ്രമുഖരുടെ  നേതൃത്വത്തിൽ വിപുലമായ ഏരിയാ കോഡിനേഷൻ കൗൺസിലുകൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

പ്രസ്സ് മീറ്റിൽ പങ്കെടുത്തവർ:
ടി. പി. ഇബ്രാഹിം (ചീഫ് കോഡിനേറ്റർ) 9544830083.
പി. സി. അബ്ദുറഹ്മാൻ (കൺവീനർ) 9447337886.
സുനിൽ കുമാർ അരീക്കര (കൺവീനർ) 9847548415.
സി. കെ. സുബൈർ (കൺവീനർ) 9447338718.

No comments:

Post a Comment

Post Bottom Ad

Nature