Trending

സ്പെഷൽ പി ടി എ യും ബോധവൽക്കരണ ക്ലാസും നടത്തി

നരിക്കുനി: പന്നിക്കോട്ടൂർ ജി എൽ പി സ്കൂൾ പി ടിഎയുടെ ആഭിമുഖ്യത്തിൽ സ്പെഷൽ പി ടി എ വിളിച്ചു ചേർത്തു. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.


ശിവദാസൻ മാസ്റ്റർ കോക്കല്ലൂർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു.ബി ആർ സി ട്രെയിനർ വിശ്വൻ മാസ്റ്റർ വിഷയാവതരണം നടത്തി. 


പി ടി എ പ്രസിഡണ്ട് ടി പി അജയൻ അദ്ധ്യക്ഷം വഹിച്ചു. 


ഹെഡ്മാസ്റ്റർ പി സി അബ്ദുസ്സലാം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി ബാലൻ നായർ ,ഒ പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right