Trending

മയിൽ പീലിയുടെ രണ്ടാം ഗെറ്റുഗദർ

എളേറ്റിൽ ജി.എം.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി (1988-1992) സംഘടന മയിൽ പീലിയുടെ രണ്ടാം ഗെറ്റുഗദർ  28 /12 / 2019 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ  ചളിക്കോട് വെച്ച് നടത്തപ്പെടുന്ന വിവരം  സന്തോഷപൂർവ്വം അറിയിക്കുന്നു.


പ്രസ്തുത പരിപാടിയിൽ സംസ്ഥാന സ്കൂൾ  യുവജനോത്സവ വട്ടപ്പാട്ട് ജേതാവ്  മുഹമ്മദ് യാസർ പങ്കെടുക്കുന്നു.30 വർഷങ്ങൾക്ക്  മുൻപ് ഒന്നിച്ചിരുന്ന് പഠിച്ച നമ്മൾക്ക് വീണ്ടും ഒരുമിച്ച് കൂടാനുള്ള ഒരു സുവർണാവസരമാണ് പൂവണിയുന്നത്.

ഈ അവസരം  ഒരു കാരണവശാലും നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്  കൃത്യസമയത്ത് തന്നെ താങ്കളും നമ്മുടെ കൂടെ അന്ന് പഠിച്ചിട്ടുള്ള മറ്റ് ആളുകളെയും പങ്കെടുപ്പിക്കണമെന്ന്  വിനീതമായി അപേക്ഷിക്കുന്നു.              

എന്ന്                       

ചെയർമാൻ  /കൺവീനർ
Previous Post Next Post
3/TECH/col-right