പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികളെയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് നേടിയ നാജിൽ, നന്ദന എസ്, നന്ദന ഗണേഷ്, അഭിരാം ടി പി, അരുന്ധതി എസ് എന്നിവരെയാണ് അനുമോദിച്ചത്. 


പ്രധാനാധ്യാപകൻ വി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. കെ. സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ഇ വി അബ്ബാസ്, എ.പി.ജാഫർ സാദിഖ് ആശംസകൾ നേർന്നു. ഷിജ് ന പോൾ സ്വാഗതവും വിന്ധ്യ വി.വി നന്ദിയും രേഖപ്പെടുത്തി.

വിദ്യാരംഗം: പൂനൂർ ഗവ.ഹൈസ്ക്കൂളിലെ അരുന്ധതി സംസ്ഥാനതലത്തിലേക്ക് 

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം തരം വിദ്യാർഥി കെ. അരുന്ധതിക്ക് അഭിമാനകരമായ നേട്ടം. വടകരയിൽ നടന്ന ജില്ലാതല ദ്വിദിന ശിൽപശാലയിൽ പങ്കെടുത്ത് മികച്ച പ്രകടനത്തിലൂടെ സംസ്ഥാന തല വിദ്യാരംഗം പരിപാടിയിൽ പങ്കെടുക്കാൻ അവസരം നേടിയിരിക്കുന്നു. പുസ്ത കാസ്വാദനത്തിനാണ് പങ്കെടുക്കാനുള്ളത്. സബ് ജില്ലയിലെ മികച്ച പ്രകടനത്തിലൂടെ കഥാ രചനയിൽ നന്ദന ഗണേഷ്, നാടൻ പാട്ടിൽ എസ് നന്ദന എന്നിവർക്കും ജില്ലാതല പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.