Trending

വീട്ടിലൊരു ഔഷധത്തോട്ടം പദ്ധതി ഉദ്‌ഘാടനം ചെയ്തു.

മുട്ടാഞ്ചേരി:മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വീട്ടിലൊരു ഔഷധത്തോട്ടം പദ്ധതിയുടെ ഉദ്‌ഘാടനം കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.മുരളീകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.


അലങ്കാര ചെടികളോടൊപ്പം ഔഷധ സസ്യങ്ങളും നട്ടുവളർത്തുന്നത് ശീലമാക്കണമെന്നും വീട്ടിലൊരു ഔഷധോധ്യാനം നിർമ്മിക്കാൻ കേഡറ്റുകൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

അന്യംനിന്നു പോവുന്ന ഔഷധച്ചെടി സംസ്കാരത്തെ ചേർത്തു നിർത്താൻ നൂറ്റി അമ്പതോളം വരുന്ന കേഡറ്റുകൾക്കാണ് പദ്ധതിക്കാവശ്യമായ തൈകൾ മടവൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വിതരണം ചെയ്യുന്നത്.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ,ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് എ.പി യൂസുഫലി,സീനിയർ അധ്യാപകൻ ഹബീബ് മാസ്റ്റർ,കെ.കെ റഷീദ് മാസ്റ്റർ,ഹസ്സൻ കോയ മാസ്റ്റർ,പി.സി സഹീർ മാസ്റ്റർ,സിറാജുദ്ധീൻ മാസ്റ്റർ,സഹീൻ മാസ്റ്റർ,സജിദ ടീച്ചർ,വജിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right