Trending

ജീലാനി സമ്മേളനം ഇന്ന് ആലുവയിൽ

ആലുവ :  ബാഗ്ദാദിൽ  അന്ത്യ വിശ്രമം  കൊള്ളുന്ന   പ്രമുഖ സൂഫീ  ഗുരു വര്യനും  ആഗോള   ഇസ്ലാമിക  ആധ്യാത്മിക  ആചാര്യനുമായ ഗൗസുൽ  അഹ്ളം  ശൈഖ്  മുഹിയദ്ധീൻ  അബ്ദുൽ ഖാദിർ  ജീലാനി  തങ്ങളുടെ  വാർഷിക  അനുസ്മരണ  സമ്മേളനം  ഇന്ന്  ആലുവയിൽ.  


രാജ്യത്തെ  പ്രമുഖ   സൂഫീ  കേന്ദ്രവും,  ഖുതുബുസ്സമാൻ  Dr. ശൈഖ്  യൂസുഫ്  സുൽത്താൻ  ശാഹ്  ഖാദിരി  ചിശ്ത്തി യുടെ  ആസ്ഥാനെ  മുബാറക്കും ആയ  ആലുവ  ജീലാനി  ശരീഫിൽ  നടക്കുന്ന  സമ്മേളനത്തിന്  ഹസ്‌റത്  ശൈഖ്  നിസാമുദ്ധീൻ  സുൽത്താൻ  ശാഹ്  ഖാദിരി  ചിശ്ത്തി  നേതൃത്വം  നൽകും. 

അജ്മീർ  ദർഗാ  ഖാദിം  സയ്യിദ്  സഖലൈൻ  ഹസ്സൻ  ചിസ്തി  അജ്മീർ  മുഖ്യ അതിഥിയായി  പങ്കെടുക്കും.   ജീലാനി  കൊടിയേറ്റം,  മദ്ഹ്  സംഗമം,  സമൂഹ  സിയാറത്,  സ്വലാത്ത്  മജ്‌ലിസ്  തുടങ്ങി  വിവിധ  ചടങ്ങുകൾ  സമ്മേളനത്തോട് അനുബന്ധിച്ചു  നടക്കും. 

ഉച്ചക്ക്   3  മണിക്ക്  തുടങ്ങുന്ന  സമ്മേളനത്തിൽ   പ്രമുഖ  പണ്ഡിതന്മാരും  നേതാക്കളും  സംബന്ധിക്കും
Previous Post Next Post
3/TECH/col-right