Trending

നാളെ മുതല്‍ പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും നാളെ (01-12-2019) മുതൽ ഹെൽമറ്റ് നിർബന്ധമാകും.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കും. ഹെൽമെറ്റില്ലാതെ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകാനും നീക്കമുണ്ട്.കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ആദ്യം ഭേദഗതികൾക്ക് ശ്രമിച്ചെങ്കിലും പിന്നീട് ഹൈക്കോടി ഉത്തരവിടുകയായിരുന്നു. 


ഇതോടെ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കാൻ സർക്കാർ സന്നദ്ദമായി. തുടർന്ന് മോട്ടർ വാഹന വകുപ്പിനും പൊലീസിന്റെയും എൻഫോഴ്സമെന്റ് വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡി.ജി.പിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു. 

നാളെ മുതൽ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ പിൻസീറ്റിലുള്ലവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിടി വീഴും.
നിയമം കർശനമാക്കുന്നതോടെ ശിക്ഷയും കടുപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. നിയം ലംഘിച്ചാൽ തുടക്കത്തിൽ പിഴ ഒടുക്കി മടങ്ങാമെങ്കിലും പിന്നീട് ലൈസൻസ് തന്നെ റദ്ദ് ചെയ്യാനാണ് തീരുമാനം.

Previous Post Next Post
3/TECH/col-right