Trending

‍കൊടുവള്ളിയില്‍ റോഡിന് കുറുകെ മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു


കൊടുവള്ളി: ദേശീയ പാതക്ക് കുറുകെ മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. കൊടുവള്ളി പഴയ പോലീസ് സ്‌റ്റേഷന് മുന്‍വഷം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
റോഡരികിലെ മരം മുറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. 


കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന വാവാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് മുകളിലേക്കും,  നിര്‍ത്തിട്ട സ്‌കൂട്ടറിന് മുകളിലേക്കുമാണ് മരം വീണത്. ഒരു കാറ് പെട്ടന്ന് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴവായി. ഒരു ബൈക്ക് യാത്രക്കാരന് നിസ്സാര പരിക്കേറ്റു. 

15 മിനിറ്റിനുള്ളില്‍ നാട്ടുകാര്‍ മരം നീക്കം ചെയ്ത് ഗാതഗംത പുനസ്ഥാപിച്ചു. അടിഭാഗം ദ്രവിച്ച മരമാണ് നിലം പൊത്തിയത്.

Previous Post Next Post
3/TECH/col-right