Trending

കലാ പ്രതിഭകളെ അനുമോദിച്ചു.

താമരശ്ശേരി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ കിരീടവും,വിവിധ മത്സരങ്ങളിൽ ഉന്നത വിജയവും നേടിയ നുസ്റത്ത് ഹയർ സെകണ്ടറി സ്കൂളിലെ കലാപ്രതിഭകളെ സ്കൂൾ അങ്കണത്തിൽ വെച്ച് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടേയും, പി.ടി.എ. കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ പ്രശംസാ പത്രവും,ട്രോഫിയും നൽകി അനുമോദിച്ചു.
 


സ്കൂൾ മാനേജർ കെ.സി.മുഹമ്മദ് മാസ്റ്റർ ,നുസ്റത്ത് കമ്മിറ്റി കൺവീനർ എൻ.ആർ.നാസർ ഹാജി,പി.ടി.എ.പ്രസിഡണ്ട് മുജീബ് ആവിലോറ ,വൈസ് പ്രസിഡണ്ട് കെ.സി.മുഹമ്മദ് എലോക്കര,പ്രിൻസിപ്പാൾ പ്രകാശ് പി.ജോൺ,
സ്റ്റാഫ് സെക്രട്ടറി വിപിൻ,ഐ.വി ഇല്ല്യാസ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right