Trending

വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കപ്പെടണം:എം എസ് എഫ്

എളേറ്റിൽ : ചെന്നൈ ഐ ഐ ടി ക്യാംപസിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിയുടെ മരണത്തിന്  ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, വയനാട് സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ പാമ്പു കടിയേറ്റ് മരിച്ച ഷാഹ്‌ലയുടെ മരണത്തിന് ഉത്തരവധിയായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിനും ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കിഴക്കോത്ത് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി സ്റ്റാൻഡ് അപ്പ് ഫോർ ജസ്റ്റിസ് സംഘടിപ്പിച്ചു.


പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് മിസ്‌ബാഹ് കൈവേലിക്കടവ് അധ്യക്ഷ്യനായി. കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സെക്രെട്ടറി നൗഷാദ് പന്നൂർ ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് സെക്രട്ടറി ഉമർ സാലി , ഷാഫി സി റമീസ് താഴേച്ചാൽ , ഫൈസൽ പറക്കുന്ന്, റിഷാദ് പന്നൂർ , ഷാനവാസ് , റിഷാം ബാവി തുടങ്ങിയവർ സംബന്ധിച്ചു. 

പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രെട്ടറി റിയാസ് വഴിക്കടവ് സ്വാഗതവും ട്രഷറർ അജ്മൽ പന്നൂർ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right