എളേറ്റിൽ: എളേറ്റിൽ തറോൽ യൂണിറ്റിൽ നടന്നുവരുന്ന മാസാന്ത ദിക്റ് മജ്ലിസിന്റെ ഇരുപത്തിയഞ്ചാം വാർഷിക പരിപാടികൾ ഡിസംബർ 8 ഞായറാഴ്ച പി വി ഉമ്മർ ഹാജി നഗറിൽ നടക്കും.  സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. അബ്ദുസ്സമദ്  സഖാഫി മായനാട് ആത്മീയ പ്രഭാഷണം നടത്തും.
 


ഇതുസംബന്ധമായി  കെ പി അഹമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. ടി പി  സലാം മാസ്റ്റർ ബുസ്താനി  യോഗം ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ഭാരവാഹികളായി കെ പി അഹമ്മദ് കുട്ടി മാസ്റ്റർ (ചെയർമാൻ), സയ്യിദ് സി കെ കെ തങ്ങൾ, എം പി അബ്ദുറഹിമാൻ മാസ്റ്റർ, നാസർ ഹാജി(വൈസ് ചെയ) ടി പി സലാം മാസ്റ്റർ ബുസ്താനി( ജനറൽ കൺവീനർ) സാലിഹ് കരിമ്പാര കുണ്ടം, എൻ കെ സി അബ്ദുറഹിമാൻ, കെ പി അബൂബക്കർ മാസ്റ്റർ (കൺ.) ജമാൽ ചെറിയങ്ങൽ (കോഡിനേറ്റർ) പി വി മൊയ്തീൻ കുഞ്ഞി മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കെ പി മജീദ് മുസ്‌ലിയാർ സ്വാഗതവും നന്ദിയും പറഞ്ഞു.