മടവൂർ : ജില്ല ഉപജില്ല ശാസ്ത്രാൽസവം കായിക മേള കലാമേള തുടങ്ങി വിത്യസ്ത മേഖലയിൽ ഉന്നത സ്ഥാനം നേടിയ വിഷൻ പള്ളിത്താഴത്തിന്റെ 50 ഓളം വിദ്യാർത്ഥികൾക്ക് ആദരം കൊടുവള്ളി ബ്ലോക് പ്രസിഡണ്ട് ശ്രീമതി മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു.


പി സി സഹീർ മാസ്റ്റർ അധ്യക്ഷ്ത വഹിച്ചു വിദ്യാർത്ഥികൾക്ക് ഉള്ള മെഡലുകൾ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി പങ്കചാക്ഷൻ നൽകി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെബർ ശ്രീമതി വി ഷക്കീല ടീച്ചർ സർട്ടിഫികറ്റുകൾ വിതരണം ചെയ്തു. 

ചങ്ങാതികൂട്ടം വാട്സ് ആപ്പിന്റെ സ്നേഹ സമ്മാനം അഡ്മിൻ റഫീഖ് സഖാഫി സമ്മാനിച്ചു.ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിസി റിയാസ് ഖാൻ എം അസീസ് മാസ്റ്റർ ഫൈസൽ മാസ്റ്റർ പുല്ലാളൂർ ടി വി അബൂബക്കർ സലീം മാസ്റ്റർ റഷീദ് മാസ്റ്റർ മൈമൂന ടീച്ചർ എന്നിവർ സംസാരിച്ചു. 

ജനറൽ കൺവീനർ എ പി യുസഫ് അലി സ്വാഗതവും ഫാറൂഖ്മാസ്റ്റർ നന്ദിയും പറഞ്ഞു