കൊല്ലം: പഠനയാത്രയ്ക്കിടെ പാമ്ബുകടിയേറ്റ പന്ത്രണ്ടുകാരന്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. സ്കൂളില്‍ നിന്ന് വനത്തിലേക്ക് പഠനയാത്രയ്ക്ക് പോയപ്പോഴാണ് നെടുമണ്‍കാവിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിയെ പാമ്ബ് കടിച്ചത്. തെന്മല വനത്തില്‍ വെച്ചായിരുന്നു സംഭവം.


ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ ഉടന്‍ തന്നെ പാലരുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്, പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. അതിനു ശേഷം, കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്കൂള്‍ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വിദ്യാര്‍ഥിക്ക് രക്ഷയായത്.