Trending

സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം;2020 ജനുവരി 1 മുതല്‍ 50000 രൂപ വരെ പിഴ

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനത്തിന് കര്‍ശന നടപടികളുമായി സര്‍ക്കാര്‍. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കാനാണ് തീരുമാനം. 



പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഗാര്‍ബേജ് ബാഗുകള്‍, മേശ വിരികള്‍, 300 എംഎല്ലില്‍ കുറവുള്ള കുപ്പികള്‍ തുടങ്ങിയ നിരോധനത്തിന്റെ പരിധിയില്‍ വരും. അരോഗ്യമേഖലയ്ക്ക് നിരോധനത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്. സര്‍ജിക്കല്‍ ഉത്പന്നങ്ങള്‍ അടക്കമുള്ളവയ്ക്കാണ് ഇളവ്. മില്‍മ, ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങി ഉപയോഗ ശേഷം പ്ലാസ്റ്റിക് തിരികെ എടുക്കാമെന്ന് ഉറപ്പു നല്‍കുന്നവരേയും നിരോധനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും. 

നിരോധനം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ 10,000 രൂപ പഴി ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 25,000, പിന്നേയും ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയും ഈടാക്കും. ഇതിനു ശേഷവും നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും ശുപാര്‍ശയുണ്ട്. 

തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള നിരോധനം ഏറെക്കുറെ വിജയമായിരുന്നുവെന്നാണ് വിലയരുത്തല്‍. അത് കൂടി പരിഗണിച്ചാണ് കേരളത്തില്‍ നിരോധനം കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Previous Post Next Post
3/TECH/col-right