പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ പരീക്ഷാ ഡ്യൂട്ടി ചെയ്യാൻ അമ്മമാരും സഹായിക്കുന്നു. എഡു കെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ നടത്തുന്ന പ്രത്യേക പരീക്ഷകൾക്കാണ് അമ്മമാരുടെ സേവനം. 


അധ്യാപകർ കലോൽസവമായും മറ്റ് പ്രവർത്തനങ്ങളായും അധിക സേവനത്തിലായതിനാൽ പരീക്ഷാ റൂമിലെത്താൻ ആളില്ലാത്ത അവസ്ഥ പരിഹരിക്കാനാണ് ഈ അമ്മമാരുടെ കൂട്ടം.

എഡു കെയർ കൺവീനർമാരായ വി.അബ്ദുൽ സലീം, സുൽഫിക്കർ ഇബ്രാഹീം, കെ.അബ്ദുസ്സലീം എന്നിവർ നേതൃത്വം നൽകി.