മടവൂർ എ യു പി സ്കൂൾ:സംസ്കൃത കലോത്സവത്തിൽ ഓവറോളും ജനറൽ വിഭാഗത്തിൽ റണ്ണറപ്പും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 14 November 2019

മടവൂർ എ യു പി സ്കൂൾ:സംസ്കൃത കലോത്സവത്തിൽ ഓവറോളും ജനറൽ വിഭാഗത്തിൽ റണ്ണറപ്പും

മടവൂർ: കൊടുവള്ളി സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ മടവൂർ എ യു പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.കൊടുവള്ളിയിൽ നടന്ന കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.


 
ജനറൽ യു പി വിഭാഗത്തിൽ ഓവറോൾ റണ്ണറപ്പും യു പി വിഭാഗം അറബിക് കലാ മേളയിൽ മൂന്നാം സ്ഥാനവും നേടി.മത്സരത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

കൊടുവള്ളി ഉപജില്ലാ ഓഫീസർ എം മുരളി കൃ ഷണൻ ട്രോഫികൾ വിതരണം ചെയ്തു.വിദ്യാലയത്തിലെ ഭൗതിക സൗകര്യത്തോടൊപ്പം കലാ മികവിന്  മാറ്റുകൂട്ടുന്ന പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.

No comments:

Post a Comment

Post Bottom Ad

Nature