Trending

കിരീടം കൈവിടാതെ എളേറ്റിൽ യു.പി സ്കൂൾ

എളേറ്റിൽ: കൊടുവള്ളി സബ് ജില്ലാ കലോത്സവത്തിൽ തുടർച്ചയായി എട്ടാം തവണയും യു.പി.ഓവറോൾ ചാമ്പ്യൻഷിപ്പ് എളേറ്റിൽ ജി.എം.യു.പി.സ്കൂൾ നിലനിർത്തി. ഇത്തവണ മത്സരിച്ച മുഴുവൻ ഇനങ്ങളിലും A ഗ്രേഡ് നേടിക്കൊണ്ട് 80 പോയന്റോടെ ഹസനിയ യു.പി.സ്കൂളിനൊപ്പം കിരീടം പങ്കുവെക്കുകയായിരുന്നു. 


കൂടാതെ അറബികലോത്സവത്തിലും സംസ്കൃതോത്സവത്തിലും യു.പി.വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും എൽ.പി.ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിനു തന്നെയാണ്.
      

സ്കൂൾപി.ടി.എ യും സ്റ്റാഫ് കൗൺസിലും ഈ നേട്ടത്തിൽ കുട്ടികളെ അഭിനന്ദിച്ചു. ആഹ്ലാദസൂചകമായി എളേറ്റിൽ ടൗണിൽ നടന്ന ഘോഷയാത്രക്ക് ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ, പി.ടി.എ.പ്രസിഡണ്ട് എം.പി.ഉസ്സയിൻ മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് എൻ.കെ.മുഹമ്മദ്, കൺവീനർ കെ. ജമീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right