Trending

താഹിർ സമാന് ഗാഥ കോളേജ് സ്വീകരണം നൽകി

പൂനൂർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെത്തിയ കേരള ടീം അംഗമായ ഗാഥ കോളേജ് പൂർവ്വ വിദ്യാർത്ഥി താഹിർ സമാന് കോളേജ് അധികൃതരും പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ഫുട്ബോൾ ക്ലബ്ബ് ഭാരവാഹികളും ചേർന്ന്‌ ഊഷ്മളമായ സ്വീകരണം നൽകി.


കോളേജ് ക്യാമ്പസ്സിലെത്തിയ താഹിറിനെ വിദ്യാർത്ഥികളും ഫുട്ബോൾ പ്രേമികളും ഹർഷാരവത്തോടെ വരവേറ്റു.സ്വീകരണ യോഗത്തിൽ പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു.മാനേജർ യു.കെ.ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു.



കോളേജ് വക ഉപഹാരം യു.കെ.ബാവ നൽകി. സി.പി.മുഹമ്മദ് ഫുട്ബോൾ കിറ്റ് സമ്മാനിച്ചു.കെ.നിസാർ, വിദ്യാർത്ഥി പ്രതിനിധി മിഖ്ദാദ്‌ എന്നിവർ പൊന്നാട അണിയിച്ചു.വിവിധ ക്ലബ്ബ് പ്രതിനിധികളായ പി.പി.അഷ്റഫ് , ഇല്ല്യാസ്.എം.എം.പറമ്പ് ,ഷിബു കാന്തപുരം, ലത്തീഫ് .പി .പി . നാഫി ചേപ്പാല എന്നിവർ താഹിറിന് ഉപഹാരം നൽകി.

സി.പി.മുഹമ്മദ്‌ ,യു.കെ.അശോകൻ, പി.പി.അഷ്റഫ് ,ഇല്യാസ് പ്രസംഗിച്ചു.താഹിർ സമാൻ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും ദിനേശ് പുതുശ്ശേരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right